Today is Saturday, 25th July 2026

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

ശീതകാല കിഴങ്ങു വിളകളായ കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയവ ഒക്‌ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലാണട കൃഷി ചെയ്യുന്നത്. കാരറ്റില്‍ പുസ രുധിര, സൂപ്പര്‍ കുറോഡാ തുടങ്ങിയവയും ബീറ്റ്‌റൂട്ടില്‍ മധുര്‍, ഇന്‍ഡാം റൂബി ക്വീന്‍ എന്നീ ഇനങ്ങളും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുയോജ്യമായവയാണ്. നേരിട്ട് തവാരണകളില്‍ വിത്ത് പാകിയാണ് ഇവ കൃഷി ചെയ്യുന്നത്. കുമ്മായപ്രയോഗവും അടിവളവും ചെയ്ത് നിലമൊരുക്കല്‍ …

തീറ്റപ്പുല്‍ കൃഷിയും വിപണനവും : പരിശീലനം

Published on :

ക്ഷീര വികസന വകുപ്പിന്റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന തീറ്റപ്പുല്‍ കൃഷി പരിശീലന കേന്ദ്രത്തില്‍ യുവ സംരംഭകര്‍ക്ക് വാണിജ്യ അടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷിയും വിപണനവും എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനവും പരിശീലനാര്‍ത്ഥികള്‍ക്ക് തീറ്റപ്പുല്‍ വിപണി കണ്ടെത്തി വരുമാനം നേടാനുള്ള സഹായവും, അതോടൊപ്പം ക്ഷീര വികസന വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികളും പരിചയപ്പെടുത്തുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി …

നാപിയര്‍ ഇനം സുഗുണ നടീല്‍ വസ്തു

Published on :

കേരള കാര്‍ഷിക സര്‍വകലാശാല വെള്ളായണി കാര്‍ഷിക കോളേജില്‍ തീറ്റപ്പുല്‍ കൃഷിക്കായി മേല്‍ത്തരം ഹൈബ്രിഡ് നാപിയര്‍ ഇനം സുഗുണ നടീല്‍ വസ്തു ലഭ്യമാണ്. വില കട്ടിംഗ് ഒന്നിന് ഒരു രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് 8547125233 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…

കേര രക്ഷാവാരം ക്യാമ്പയിന്‍

Published on :

നിലവിലെ തെങ്ങിന്‍ തോട്ടങ്ങളിലും പുതുതായി സ്ഥാപിച്ചിട്ടുള്ള തോപ്പുകളിലും സംയോജിത സസ്യസംരക്ഷണ – പരിപാലനമുറകള്‍ നടപ്പിലാക്കി തെങ്ങിന്റെ ആരോഗ്യസംരക്ഷണത്തിനായി കൃഷി വകുപ്പ് സംസ്ഥാനത്തുടനീളം കേര രക്ഷാവാരം ക്യാമ്പയിന്‍ ഒക്ടോബര്‍ മാസം നടപ്പിലാക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിട്ടുള്ള പഞ്ചായത്തുകളിലും ഈവര്‍ഷം നടപ്പിലാക്കുന്ന പഞ്ചായത്തുകളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചായിരിക്കും ക്യാമ്പയിന്‍ നടത്തുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കല്‍, തെങ്ങിന്‍ തടങ്ങളില്‍ …

റബ്ബര്‍കൃഷിയില്‍ ചെറുകിടകര്‍ഷകര്‍ക്ക് പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ ചെറുകിടകര്‍ഷകര്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 14 വരെ പരിശീലനം നല്‍കുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ചു നടക്കുന്ന പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്ട്‌സ്ആപ്പ് …

തെരുവ് നായ്ക്കളെ പിടിക്കാൻ പരിശീലനം നൽകി

Published on :

തിരുവനന്തപുരം ലൈവ്സ്റ്റോക്ക് ലൈവ്സ്റ്റോക്ക് മാനേജ്മെന്റ്  ട്രെയിനിംഗ് സെന്റർ കുടപ്പനക്കുന്നിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ജില്ലയിൽ നായ പിടുത്തത്തിൽ (ഡോഗ് catching) ട്രെയിനിംഗ് നടത്തി. മൃഗസംരക്ഷണ വകുപ്പിന്റെ കുടപ്പനക്കുന്ന് ലൈവ്സ്റ്റോക്ക് മാനേജ്മെൻ്റ് ട്രെയിനിംഗ് സെന്ററിലും തിരുവനന്തപുരം കോർപറേഷന്റെ പേട്ട എബിസി സെന്ററിലും വച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി (26, 27) കുടുംബശ്രീയിലെ പതിനൊന്ന്  പേർക്കാണ് ഡോഗ് ക്യാച്ചിങ്ങ്, ആനിമൽ …

ലോക പേവിഷബാധാ ദിനത്തില്‍ ലൈവ് ക്വിസ് പ്രോഗ്രാം

Published on :

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ,പേവിഷബാധാ വിമുക്ത കേരളം എന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനായി കേരളം മുഴുവന്‍ പേവിഷബാധാ ബോധവല്‍ക്കരണ പരിപാടികളും പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകളും നടത്തി വരികയാണ്.ലോക പേവിഷബാധാ ദിനമായി ആചരിക്കുന്ന സെപ്റ്റംബര്‍ 28 ന് വൈകുന്നേരം മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ തിരുവനന്തപുരം മ്യൂസിയം റേഡിയോ സ്റ്റേഷന് സമീപം മൃഗസംരക്ഷണ വകുപ്പിന്റെ പേവിഷബാധാ …

കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം- 2022: അപേക്ഷകള്‍ ക്ഷണിക്കുന്നു.

Published on :

കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം- 2022-ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. രാജ്യത്തെ തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിനും അവയുടെ ‘പാലുല്‍പ്പാദനവും, ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുമായി, ആ ജനുസ്സില്‍പ്പെട്ട കന്നുകാലികളെ പരിപാലിക്കുന്ന വ്യക്തികള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പുരസ്‌കാരം നല്‍കുവാന്‍ തീരുമാനിച്ചിട്ടുളളത്. തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി ഏറ്റവും നല്ല …

മില്‍ക്ക് ഷെഡ് വികസന പദ്ധതി : അപേക്ഷ ക്ഷണിക്കുന്നു

Published on :

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022 -2023 മില്‍ക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിക്കുന്നു. 2022 സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 20 വരെ ക്ഷീരവികസന വകുപ്പിന്റെ https:ksheerasree.kerala.gov.in  എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന …

ഗ്രോബാഗുകള്‍ക്ക് പകരം പ്രകൃതിസൗഹൃദ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രോത്സാഹനം

Published on :

ഇനി മുതല്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളില്‍ ഗ്രോബാഗുകള്‍ക്ക് പകരം പ്രകൃതിസൗഹൃദ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രോബാഗുകള്‍ ഉപയോഗിക്കുന്നത് പരിസരമലിനീകരണവും ഗുരുതര പാരിസ്ഥിതികപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതിനാലും, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ കേരളത്തില്‍ നിരോധിച്ചിട്ടുള്ളതിനാലും ഗ്രോബാഗിന് പകരമായി മണ്‍ചട്ടികള്‍, കയര്‍പിത് ചട്ടികള്‍, റീസൈക്കിള്‍ ചെയ്യാവുന്നതും, കൂടുതല്‍ …