Today is Thursday, 23rd July 2026

കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം- 2022: അപേക്ഷകള്‍ ക്ഷണിക്കുന്നു.

Published on :

കേന്ദ്ര സര്‍ക്കാര്‍ ദേശീയ ഗോപാല്‍ രത്‌ന പുരസ്‌കാരം- 2022-ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. രാജ്യത്തെ തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ സംരക്ഷിക്കുന്നതിനും അവയുടെ ‘പാലുല്‍പ്പാദനവും, ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനുമായി, ആ ജനുസ്സില്‍പ്പെട്ട കന്നുകാലികളെ പരിപാലിക്കുന്ന വ്യക്തികള്‍ക്കും, സഹകരണ സംഘങ്ങള്‍ക്കും പ്രോത്സാഹനം നല്‍കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ പുരസ്‌കാരം നല്‍കുവാന്‍ തീരുമാനിച്ചിട്ടുളളത്. തനത് ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ശാസ്ത്രീയമായി ഏറ്റവും നല്ല …

മില്‍ക്ക് ഷെഡ് വികസന പദ്ധതി : അപേക്ഷ ക്ഷണിക്കുന്നു

Published on :

ക്ഷീര വികസന വകുപ്പ് വാര്‍ഷിക പദ്ധതി 2022 -2023 മില്‍ക്ക് ഷെഡ് വികസന പദ്ധതി നടപ്പിലാക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ഓണ്‍ലൈന്‍ ആയി അപേക്ഷ ക്ഷണിക്കുന്നു. 2022 സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ 20 വരെ ക്ഷീരവികസന വകുപ്പിന്റെ https:ksheerasree.kerala.gov.in  എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന …

ഗ്രോബാഗുകള്‍ക്ക് പകരം പ്രകൃതിസൗഹൃദ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രോത്സാഹനം

Published on :

ഇനി മുതല്‍ കൃഷി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളില്‍ ഗ്രോബാഗുകള്‍ക്ക് പകരം പ്രകൃതിസൗഹൃദ മാര്‍ഗ്ഗങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് അറിയിച്ചു. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രോബാഗുകള്‍ ഉപയോഗിക്കുന്നത് പരിസരമലിനീകരണവും ഗുരുതര പാരിസ്ഥിതികപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതിനാലും, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിര്‍മ്മിത വസ്തുക്കള്‍ കേരളത്തില്‍ നിരോധിച്ചിട്ടുള്ളതിനാലും ഗ്രോബാഗിന് പകരമായി മണ്‍ചട്ടികള്‍, കയര്‍പിത് ചട്ടികള്‍, റീസൈക്കിള്‍ ചെയ്യാവുന്നതും, കൂടുതല്‍ …

നായ പിടുത്തത്തില്‍ പ്രായോഗിക പരിശീലനം

Published on :

ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്‍്‌റ് ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 27) തിരുവനന്തപുരം കോര്‍പറേഷന്റെ പേട്ട എബിസി സെന്ററിലും കുടപ്പനക്കുന്ന് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്‍്‌റ് ട്രെയിനിംഗ് സെന്ററിലും വച്ച് നായ പിടുത്തത്തില്‍ പ്രായോഗിക പരിശീലനം നല്‍കുന്നു. കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാച്ചേഴ്‌സിനാണ് ആരംഭഘട്ടത്തില്‍ പരിശീലനം നല്‍കുക. ഡോഗ് ക്യാച്ചിങ്ങിനൊപ്പം അനിമല്‍ വെല്‍ഫെയര്‍ ആക്ടിനെ കുറിച്ചും അവബോധം ഉണ്ടാക്കുന്ന …

ക്ഷീരസഹകരണസംഘം ഭരണസമിതി അംഗങ്ങള്‍ക്കായി പരിശീലനം

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് ഈ മാസം 28, 29 (സെപ്റ്റംബര്‍ 28, 29) തീയതികളില്‍ ക്ഷീരസഹകരണസംഘം ഭരണസമിതി അംഗങ്ങള്‍ക്കായി പരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഭരണസമിതി അംഗങ്ങള്‍ ഇന്ന് (സെപ്റ്റംബര്‍ 27) വൈകുന്നേരം 5 മണിക്ക് മുമ്പായി വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ടു ഡോസ് കോവിഡ് …