Thursday, 23rd July 2026

തീറ്റപ്പുല്ല് ട്രാന്‍സ്‌പോര്‍ട്ട് : ക്വട്ടേഷന്‍ ക്ഷണിക്കുന്നു

Published on :

തിരുവനന്തപുരം കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ ആവശ്യത്തിന് ഫാം കോമ്പൗണ്ടിനുളളിലെ വിവിധ പ്ലോട്ടുകള്‍, സ്റ്റേറ്റ് ഫോഡര്‍ ഫാം, വലിയതുറ എന്നിവിടങ്ങളില്‍ നിന്നും ശേഖരിക്കുന്ന ഹൈബ്രിഡ് തീറ്റപ്പുല്ല് ഫാമിലെത്തിക്കുന്നതിന് വാഹനം വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 29 (ജൂലൈ 29) ആണ്. കുടപ്പനക്കുന്ന് ജില്ലാ …

വിവിധയിനം തൈകളും അലങ്കാരചെടികളും വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വകലാശാലയിലെ ബയോടെക്‌നോളജി വിഭാഗത്തില്‍ വിവിധയിനം തൈകളും അലങ്കാരചെടികളും വില്‍പ്പനയ്ക്ക്. മുന്തിയ ഇനം സുവാസിനി ഇനത്തില്‍പ്പെട്ട കറിവേപ്പ്, പന്നിയൂര്‍ കുരുമുളക്, ആന്തൂറിയം ചെറുത് എന്നിവയുടെ തൈകള്‍ കൂടാതെ കറിവേപ്പ്, വാരിഗേറ്റഡ് ബൊഗൈന്‍വില്ല, ഗോള്‍ഡന്‍ പോത്തോസ്, അലോവെര റെഡ് എന്നിവയുടെ ടിഷ്യുക്കള്‍ച്ചര്‍ തൈകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9048178101, 8086413467 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.…

വളര്‍ത്തു നായ പരിപാലനം, തീറ്റപ്പുല്‍കൃഷി : പരിശീലനം

Published on :

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 26-ന് (ജൂലൈ 26) വളര്‍ത്തു നായ പരിപാലനത്തിലും 27-ന് (ജ0ലൈ 27) തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തിലും പരിശീലനം നടത്തുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ ഈ മാസം 25-ന് മുമ്പായി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 04972-763473 എന്ന നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ …

ആഫ്രിക്കന്‍ സൈ്വന്‍ ഫീവറിനെതിരെ മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍

Published on :

കാട്ടുപന്നികളുടെയും അലഞ്ഞു തിരിയുന്ന പന്നികളുടെയും സമ്പര്‍ക്കം ഒഴിവാക്കണം. ഫാമിലേക്ക് വരികയോ പോകുകയോ ചെയ്യുന്ന വാഹനങ്ങള്‍ കൃത്യമായി അണുനാശനം ചെയ്യുക. സോഡിയം ഹൈപ്പോക്ലോറൈറ്റ്, സോഡിയം ഹൈഡ്രോക്‌സൈഡ്, കുമ്മായം, പെര്‍ അസെറ്റിക് ആസിഡ് എന്നിവ അണുനാശിനികളായി ഉപയോഗിക്കാം. ഫാമിലേക്കുള്ള സന്ദര്‍ശകരെ മെച്ചപ്പെടുത്തുകയും അവരുടെ വിവരങ്ങള്‍ സൂക്ഷിക്കുകയും വേണം. ഫാമില്‍ പ്രവേശിക്കുന്നതിന് മുന്‍പ് കുളിച്ച് പ്രത്യേക വസ്ത്രങ്ങള്‍ ധരിക്കുകയും കൈകള്‍ …

സ്വയംതൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോത്പന്ന നിര്‍മ്മാണം: പരിശീലനം

Published on :

തിരുവനന്തപുരം പട്ടത്തുളള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 25 മുതല്‍ ഓഗസ്റ്റ് 5 വരെ സ്വയംതൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോത്പന്ന നിര്‍മ്മാണത്തില്‍ 10 ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. താല്‍പര്യമുളളവര്‍ ഈ മാസം 23-നു (ജൂലൈ 23) മുമ്പായി പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ഷീര പരിശീലന കേന്ദ്രം, …

പ്രകൃതികൃഷി : ഫേയ്‌സ്ബുക്ക് തത്സമയപരിശീലനം

Published on :

ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂലൈ 21) രാവിലെ 11 മണിക്ക്
പ്രകൃതികൃഷി എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.

 …

ചിപ്പിക്കൂണ്‍ വിത്ത് വില്‍പ്പനയ്ക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ചിപ്പിക്കൂണ്‍ വിത്ത് വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. 300 ഗ്രാം പായ്ക്കറ്റിന് 45 രൂപയാണ് വില. ആവശ്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.…

കൃഷി : നാശനഷ്ടം വിലയിരുത്താന്‍ പ്രത്യേക സംഘം

Published on :

കഴിഞ്ഞ രണ്ട് ആഴ്ചയായി അനുഭവപ്പെടുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രകൃതി ക്ഷോഭത്തില്‍ വയനാട് ജില്ലയില്‍ വ്യാപകമായുണ്ടായ കൃഷി നാശനഷ്ടം വിലയിരുത്തുന്നതിനും തല്‍സ്ഥിതി റിപ്പോര്‍ട്ട് ചെയ്യുന്നതിനും മറ്റു നടപടികള്‍ ത്വരിതപ്പെടുത്താനുമായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി കൃഷിമന്ത്രി പി.പ്രസാദ് അറിയിച്ചു. കര്‍ഷകര്‍ക്ക് അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യമായ സഹായം എത്തിക്കുന്നതിന് കൃഷി ഉദ്യോഗസ്ഥര്‍ ഏത് സമയത്തും ജാഗരൂകരായിരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം …