Today is Thursday, 23rd July 2026

നെല്ലിലെ ബാക്ടീരിയല്‍ ഓലകരിച്ചില്‍ രോഗത്തിനെ പ്രതിരോധിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍
ഞാറ്റടിയില്‍ ബാക്ടീരിയല്‍ ഓലകരിച്ചില്‍ രോഗം കാണാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലായി ഇരുപതു ഗ്രാം പച്ചച്ചാണകം ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിയ്ക്കുക.
ഞാറു പറിച്ചു നടുമ്പോള്‍ ഞാറുകള്‍ സ്യൂഡോമോണാസ് ഇരുപതു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ച ലായനിയില്‍ മുക്കിവച്ച ശേഷം നടുക
രോഗം അധികരിയ്ക്കുകയാണെങ്കില്‍ രണ്ടു ഗ്രാം സ്‌ട്രെപ്‌റ്റോസൈക്ലിന്‍ പത്തുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കുക
ഞാറു പറിച്ചു നട്ടതിനുശേഷം നെല്‍പാടങ്ങളില്‍ രോഗം ശ്രദ്ധയില്‍ പെട്ടാല്‍ ഒരേക്കറിന് രണ്ടു കിലോഗ്രാം ബ്ലീച്ചിങ്ങ് പൌഡര്‍ കിഴികെട്ടി പാടത്തെ വെള്ളക്കെട്ടില്‍ ഇട്ടു കൊടുക്കുക.

വാഴയിലെ സിഗട്ടോക്ക രോഗത്തിനെ പ്രതിരോധിയ്ക്കാനുള്ള നിര്‍ദ്ദേശങ്ങള്‍

വാഴയിലെ സിഗട്ടോക്ക രോഗത്തിനെതിരെ ഇരുപതു ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ച ലായനി തളിച്ചു കൊടുക്കുക.
രോഗം മൂര്‍ച്ഛിയ്ക്കുന്ന അവസ്ഥയില്‍ ഒരു മില്ലി പ്രൊപ്പികൊണാസോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ തെളിഞ്ഞ കാലാവസ്ഥയില്‍ തളിച്ചു കൊടുക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *