Today is Friday, 24th July 2026

പയറില്‍ കായ്തുരപ്പന്റെ ആക്രമണം നിയന്ത്രിക്കാനായി വേപ്പിന്‍ കുരുസത്ത് 5% വീര്യത്തില്‍ തയ്യാറാക്കി തളിക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ട് മില്ലി ഫ്‌ളൂബെന്റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലോ അല്ലെങ്കില്‍ ക്ലോറാന്‍ട്രാനിലിപ്രോള്‍ മൂന്ന് മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന് തോതിലോ തളിച്ചു കൊടുക്കാവുന്നതാണ്.
വെള്ളരി വര്‍ഗ്ഗ പച്ചക്കറികളില്‍ കായീച്ചയുടെ ആക്രമണം നിയന്ത്രിക്കാനായി കേടുവന്ന കായകള്‍ പറിച്ച് നീക്കം ചെയ്ത് നശിപ്പിക്കുക. പച്ചക്കറികളിലെ കായീച്ചകളെ നിയന്ത്രിക്കാനുള്ള പ്രത്യേകമായ ഫിറോമോണ്‍ കെണിയായ ക്യുലൂര്‍ ആറ് എണ്ണം ഒരു ഏക്കറിന് അല്ലെങ്കില്‍ പാളയങ്കോടന്‍ പഴക്കണികള്‍ ഉപയോഗിക്കുക. എന്നിട്ടും കുറവില്ലെങ്കില്‍ രണ്ട് മില്ലി സായാന്‍ഡ്രനിലിപ്രോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *