ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ വച്ച് നാളെയും മറ്റെന്നാളുമായി (സെപ്റ്റംബര്‍ 16, 17) ശുദ്ധമായ പാലുല്‍പാദനം എന്ന വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഇന്ന് (സെപ്റ്റംബര്‍ 15) 5 മണിക്ക് മുന്‍പായി ഈ പരിശീലന കേന്ദ്രത്തില്‍ ഫോണ്‍ മുഖേനയോ നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ പരിശീലനത്തിന് എത്തുമ്പോള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഓരോ ദിവസവും 150 രൂപ ദിനബത്തയും ആകെ 100 രൂപ യാത്രാബത്തയും നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 -2440911 എന്ന ഫോണ്‍ നമ്പറിലോ, ക്ഷീര പരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി. ഓ തിരുവനന്തപുരം- 695004 എന്ന മേല്‍വിലാസത്തിലോ, ുൃശിരശുമഹറരേ്ോ@ഴാമശഹ.രീാ എന്ന ഈ മെയിലിലോ ബന്ധപ്പെടേണ്ടതാണ്.
Today is Thursday, 23rd July 2026

Leave a Reply