Today is Friday, 24th July 2026
അമ്പലവയൽ: തീർത്തും സുതാര്യവും ഓഡിറ്റ് ഒബ്ജക്ഷൻ വരാതെയുമാണ് പൂപ്പൊലി നടത്തുന്നതെന്നും അതിന്റെ പേരിൽ ആരും വിവരാവാകാശം കൊടുത്ത് ബുദ്ധിമുട്ടണ്ടന്നും കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പൂപ്പൊലിയിൽ  ജീവനി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിഹിച്ച്  പ്രസംഗിക്കുമ്പോഴാണ് കഴിഞ്ഞ തവണത്തെ ആക്ഷേപങ്ങളെ  മന്ത്രി പരിഹസിച്ചത്.  എ.ഡി.ആർ.ആയിരുന്ന ഡോ: രാജേന്ദ്രൻ മികച്ച സംഘാടകനും ഉദ്യോഗസ്ഥനുമായിരുന്നു. അദ്ദേഹത്തിന് ശേഷം പൂപ്പൊലി നടക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇത്തവണ ഡോ.അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച രീതിയിലാണ് പൂപ്പൊലി സംഘടിപ്പിച്ചതെന്നും  മന്ത്രി പറഞ്ഞു. ഭാര്യ രേഖയോടൊപ്പം  എത്തിയ മന്ത്രി മണിക്കൂറുകളോളം  പൂപ്പൊലി നഗരിയിൽ ചിലവഴിച്ചു. കഴിഞ്ഞ ഒരാഴ്ചയായി ജനസാഗരമാണ് പൂപ്പൊലി നഗരി. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *