* ചീരയില്‍ ജലസേചനം നടത്തുമ്പോള്‍ വെളളം ഇലകളുടെ മുകളില്‍ വീഴാതെ തടത്തില്‍ ഒഴിച്ചുകൊടുക്കുക. ഇല കരിച്ചില്‍ രൂക്ഷമായാല്‍ ചാണകത്തളി (ഒരു കി.ഗ്രാം ചാണകം 10 ലിറ്റര്‍ വെളളത്തില്‍ കലക്കി അരിച്ചു തെളി എടുക്കുക) തളിച്ച് കൊടുക്കുക. കൂടാതെ 2 ശതമാനം വീര്യത്തില്‍ സ്യൂഡോമോണാസ് ട്രൈക്കോഡെര്‍മ മണ്ണില്‍ ഒഴിച്ച് കൊടുക്കുക.
* വഴുതനയില്‍ കാണപ്പെടുന്ന തണ്ടു തുരപ്പന്റെ ആക്രമണം നിയന്ത്രിക്കുന്നതിനായി 5 ശതമാനം വീര്യമുളള വേപ്പിന്‍കുരുസത്ത് 10 ദിവസം ഇടവിട്ട് തളിച്ചുകൊടുക്കാവുന്നതാണ്. അല്ലെങ്കില്‍ ബാസ്സിലസ് തുറിഞ്ചിയന്‍സിസ് ഫോര്‍മുലേഷനുകള്‍ ശര്‍ക്കരകൂടിചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
Today is Friday, 24th July 2026

Leave a Reply