മൃഗസംരക്ഷണ വകുപ്പിലെ മാധ്യമ വിഭാഗത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് (മാര്‍ച്ച് 31) വൈകുന്നേരം 3.30 -ന് വൈലോപ്പളളി സംസ്‌കൃതി ഭവനില്‍ വച്ച് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. എം.എല്‍.എ അഡ്വ. വി.കെ. പ്രശാന്ത് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.…
സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം മാര്‍ച്ച് 31 വരെ
Published on :വയനാട് ജില്ലയിലെ പനമരം ബ്ലോക്ക് പഞ്ചായത്ത് 2021-22 പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം മാര്‍ച്ച് 31 വരെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍ക്ക് ലഭ്യമായിരിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് സേവനം ലഭ്യമാകുക. ആവശ്യമുളള കര്‍ഷകര്‍, ക്ഷീരസംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടണമെന്ന് പളളിക്കുന്ന് മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ അറിയിച്ചു. …
ഡിസ്റ്റംബര്‍ വൈറസ് ബാധ – അറിയേണ്ടതെല്ലാം : ഫേസ്ബുക്ക് തത്സമയ പരിശീലനം
Published on :ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (മാര്‍ച്ച് 31 ന്) രാവിലെ 11 മണിക്ക് നായ്ക്കളിലെ ഡിസ്റ്റംബര്‍ വൈറസ് ബാധ – അറിയേണ്ടതെല്ലാം എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക..…
പശുവളര്‍ത്തല്‍ : സൗജന്യപരിശീലനം
Published on :കുടപ്പനക്കുന്ന് ലൈവ്‌സ്‌റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിംഗ് സെന്ററില്‍ ഏപ്രില്‍ 6, 7 തീയതികളില്‍ പശുവളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യപരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0471 – 2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.…
സിഗെട്ടോക്ക ഇലകരിച്ചിലിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കാം
Published on :കൊല്ലം ജില്ലയിലെ പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ വേനല്‍മഴ ലഭിച്ച സാഹചര്യത്തില്‍ വാഴ കര്‍ഷകര്‍ സിഗെട്ടോക്ക ഇലകരിച്ചിലിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. വെയിലും മഴയും മാറി മാറി വരുന്ന സാഹചര്യത്തില്‍ വാഴയില്‍ സിഗെട്ടോക്ക ഇലകരിച്ചില്‍ രൂക്ഷമാകാനുളള സാധ്യതയുളളതിനാല്‍ പ്രതിരോധമെന്ന നിലയില്‍ വാഴയ്ക്ക് സ്യൂഡോമൊണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിക്കുകയോ അല്ലെങ്കില്‍ ഒരു ശതമാനം …
അത്യുഷ്ണത്തില്‍ നിന്നും പശുക്കളെ സംരക്ഷിക്കാം
Published on :അത്യുഷ്ണത്തില്‍ നിന്നും പശുക്കളെ സംരക്ഷിക്കുന്നതിനായി തൊഴുത്ത് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു
കന്നുകാലി തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ ഓല, വൈക്കോല്‍, ചാക്ക് എന്നിവ ഇട്ടുകൊടുക്കുന്നതും മേല്‍ക്കൂരയ്ക്ക് താഴെ താല്‍ക്കാലിക തട്ട് അടിയ്ക്കുന്നതും, മേല്‍ക്കൂര ഇടവിട്ട് നനച്ചുകൊടുക്കുന്നതും, തൊഴുത്തിനുളളിലെ ചൂട് കുറയ്ക്കുന്നതിന് സഹായിക്കും. തൊഴുത്തിനു ചുറ്റും തണല്‍മരങ്ങള്‍ നട്ടുപിടിപ്പിച്ചും തൊഴുത്തിന്റെ വശങ്ങള്‍ തുറന്നുവയ്ച്ചും തൊഴുത്തിലെ ചൂട് കുറയ്ക്കാം. …
ഒട്ടുമാവിന്‍ തൈകളുടെ കൊമ്പ് ഉണങ്ങികരിഞ്ഞുപോകുന്നത് നിയന്ത്രിക്കാം
Published on :ഒട്ടുമാവിന്‍ തൈകളുടെ കൊമ്പുകളില്‍ ചിലത് പെട്ടെന്ന് ഉണങ്ങി കരിഞ്ഞു പോകുന്നതായി പലയിടങ്ങളിലും കണ്ടുവരുന്നുണ്ട്. കൊമ്പുണക്കം എന്ന രോഗമാണിത്. കൊമ്പുകള്‍ അറ്റത്തു നിന്നും താഴേക്ക് ഉണങ്ങുന്നതാണ് ലക്ഷണം. രോഗഹേതു ഒരു കുമിളാണ്. ഉണക്ക് എവിടം വരെയായിട്ടുണ്ടോ അതിന് ഒരിഞ്ച് താഴെ വച്ച് മൂര്‍ച്ചയുളള കത്തികൊണ്ട് കൊമ്പു മുറിച്ചു മാറ്റി കത്തിച്ചു കളയണം. എന്നിട്ട് ബോര്‍ഡോ മിശ്രിത കുഴമ്പ് …
