Today is Thursday, 23rd July 2026

കാര്‍ഷിക യന്ത്രങ്ങള്‍ 40% സബ്‌സിഡിയില്‍

Published on :

കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ നിന്നും (കാംകോയില്‍) വിവിധതരം കാര്‍ഷിക യന്ത്രങ്ങള്‍ 40 ശതമാനം മുതല്‍ 80 ശതമാനം വരെ സൗജന്യ നിരക്കില്‍ ലഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ www.kamcoindia.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. താല്‍പ്പര്യമുളളവര്‍ കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ്, അത്താണി 683585, എറണാകുളം എന്ന വിലാസത്തിലോ, 9400865666 എന്ന ഫോണ്‍ നമ്പരിലോ, …

ശുദ്ധമായ പാലുല്‍പാദനം : ക്ലാസ്സ്‌റൂം പരിശീലനം

Published on :

ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ ഈ മാസം 22, 23 നുമായി (ഫെബ്രുവരി 22,23) രാവിലെ 11 മണി മുതല്‍ ശുദ്ധമായ പാലുത്പാദനം എന്ന വിഷയത്തില്‍ ക്ലാസ്സ്‌റൂം പരിശീലനം നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, രണ്ട് ഡോസ് കോവിഡ് വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് …

ഷീറ്റ് റബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍: ഓണ്‍ലൈന്‍ പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ ഫെബ്രുവരി 21, 22 തീയതികളില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. എല്ലാ ദിവസവും രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് 1.00 വരെയാണ് പരിശീലനം. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍ എന്നിവയാണ് പരിശീലനവിഷയങ്ങള്‍. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് …

ആടുവളര്‍ത്തല്‍ : ഓണ്‍ലൈന്‍ പരിശീലനം

Published on :

ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തില്‍ ഈ മാസം 21, 22 തീയതികളില്‍ ആട് വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. താല്‍പ്പര്യമുളളവര്‍ 0479 – 2457778 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

 …

ശാസ്ത്രീയ കറവപ്പശു പരിപാലനം : ത്രിദിന പരിശീലന പരിപാടി

Published on :

കൃഷി വിജ്ഞാന കേന്ദ്രം പെരുവണ്ണാമുഴിയില്‍ വച്ച് ഈ മാസം 21 മുതല്‍ 23 വരെ (21/02/2022 മുതല്‍ 23/02/2022 വരെ) ശാസ്ത്രീയ കറവപ്പശു പരിപാലനം എന്ന വിഷയത്തില്‍ ത്രിദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ അന്നേ ദിവസം രാവിലെ 9.30 ന് പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446890889, 0496-2966041 …

കോഴിവസന്ത, താറാവ് വസന്ത : പ്രതിരോധ കുത്തിവയ്പ്പ്

Published on :

മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിവസന്തയ്ക്കും, താറാവ് വസ്ന്തയ്ക്കും എതിരെയുളള പ്രതിരോധ കുത്തിവയ്പ് തീവ്രയജ്ഞം (അസ്‌കാഡ് വാക്‌സിനേഷന്‍) മാര്‍ച്ച് 17 വരെ നടത്തുന്നു. സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളും മുഖാന്തിരം സൗജന്യമായി പ്രതിരോധ കുത്തിവയ്പ് നടത്തുന്നതാണ്. 36 ദിവസം പൂര്‍ത്തിയായ കോഴികളേയും താറാവുകളേയും പ്രതിരോധ കുത്തിവയ്പ്പിന് വിധേയമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.…

ഹോമിയോ മരുന്ന് : വ്യാജപ്രചരണത്തില്‍ വഞ്ചിതരാകരുത്

Published on :

സര്‍വ്വരോഗ കീട സംഹാരി എന്ന പേരിലും നവീന ജൈവകൃഷി സൂക്തം എന്ന പേരിലും കര്‍ഷകരുടെ ഇടയില്‍ ഹോമിയോ മരുന്നുകള്‍ ചില സ്വകാര്യ വ്യക്തികളും ഏജന്‍സികളും പ്രചരിപ്പിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് കേരള കാര്‍ഷിക സര്‍വ്വകലാശാല കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. കാര്‍ഷിക വിളകളിലെ ഹോമിയോ പരിചരണം സംബന്ധിച്ച സോഷ്യല്‍ മീഡിയ പ്രചരണങ്ങളും സജീവമാണ്. ഇവരുടെ വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്നും …

ഞങ്ങളും കൃഷിയിലേക്ക് : ലോഗോ ക്ഷണിക്കുന്നു

Published on :

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കൃഷിവകുപ്പ് സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളെയും ഉള്‍പ്പെടുത്തി ജനകീയ ക്യാമ്പയിന്‍ നടപ്പിലാക്കുന്നു. ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പേരില്‍ നടപ്പാക്കുന്ന ഈ ജനകീയ ക്യാമ്പയിനു വേണ്ടി ലോഗോ തെരഞ്ഞെടുക്കുന്നതിനായി വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിക്കുന്നു. പി എന്‍ ജി ഫോര്‍മാറ്റില്‍ തയ്യാറാക്കിയ ലോഗോ ഈ മാസം …