കാബേജില്‍ ഡയമണ്ട് ബാക്‌മോത്തിന്റെ ആക്രമണം കണ്ടുവരുന്നു. ഇവയുടെ പുഴുക്കള്‍ ഇലകളുടെ ഉപരിതലം കാര്‍ന്നു തിന്നുന്നതിന്റെ ഫലമായി ഇലകളില്‍ വെളുത്ത പാടുകള്‍ വീഴുന്നു. കടുത്ത കീടബാധയുളള അവസ്ഥയില്‍ ഇവ പൂര്‍ണമായും ഇലകള്‍ തിന്നു നശിപ്പിക്കുന്നു. രോഗത്തിന്റെ തുടക്കത്തില്‍ തന്നെ ബ്യുവേറിയ ബാസ്സിയാന 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ വൈകുന്നേരങ്ങളില്‍ കലക്കി തളിക്കുക. അല്ലെങ്കില്‍ …
ഷീറ്റു റബ്ബര്‍ സംസ്‌കരണം, തരംതിരിക്കല്‍ ഓണ്‍ലൈന്‍ പരിശീലനം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഷീറ്റുറബ്ബര്‍സംസ്‌കരണം, തരംതിരിക്കല്‍ എന്നിവയില്‍ ഫെബ്രുവരി 03, 04 തീയതികളില്‍ രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തുന്നു. റബ്ബര്‍പാല്‍സംഭരണം, ഷീറ്റുറബ്ബര്‍നിര്‍മ്മാണം, പുകപ്പുരകള്‍, ഗ്രേഡിങ് സംബന്ധിച്ച ‘ഗ്രീന്‍ബുക്ക്’ നിബന്ധനകള്‍ എന്നിവയാണ് പരിശീലനവിഷയങ്ങള്‍. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – …
മുയല്‍വളര്‍ത്തല്‍, പന്നിവളര്‍ത്തല്‍ മുതലായവയില്‍ പരിശീലനം
Published on :കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 3-ന് കാടവളര്‍ത്തല്‍, 07-ന് പോത്ത് വളര്‍ത്തല്‍, 9,10 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍, 14,15 തീയതികളില്‍ പശുവളര്‍ത്തല്‍, 17,18 തീയതികളില്‍ പന്നിവളര്‍ത്തല്‍, 22,23 തീയതികളില്‍ മുയല്‍ വളര്‍ത്തല്‍ എന്നീ വിഷയങ്ങളില്‍ പരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2732918 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…
ഉത്പാദനക്ഷമത കൂടിയ തെങ്ങിന്‍തൈകള്‍ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
Published on :കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പായിപ്പാട്, തൃക്കൊടിത്താനം കൃഷിഭവന്‍ പരിധിയില്‍ വരുന്ന കര്‍ഷകര്‍ക്ക് കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെങ്ങിന്‍തോട്ടത്തിലെ ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ക്ക് പകരം ഉത്പാദനക്ഷമത കൂടിയ തെങ്ങിന്‍തൈകള്‍ ലഭിക്കുന്നതിനും ഇടവിള ചെയ്യുന്നതിനുളള (കിഴങ്ങുവിളകള്‍, ഇഞ്ചി, മഞ്ഞള്‍) വിത്തുകള്‍ ലഭിക്കുന്നതിനും ഫെബ്രുവരി 8-നകം അതത് കൃഷിഭവനുകളില്‍ അപേക്ഷകള്‍ നല്‍കേണ്ടതാണ്. ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകള്‍ വെട്ടിമാറ്റുന്നതിന് തെങ്ങൊന്നിന് 1000 …
