മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന നിര്‍മ്മാണത്തിന് കൃഷി വിജ്ഞാന കേന്ദ്രം
പഴങ്ങളും പച്ചക്കറികളും പാഴാകാതെ അവയുടെ മൂല്യവര്‍ദ്ധനയ്ക്കുള്ള സാങ്കേതിക സംവിധാനമൊരുക്കി കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രം. കേന്ദ്രത്തിലുള്ള ഭക്ഷ്യ സംസ്കരണ ശാലയില്‍ ചക്ക, മാങ്ങ, പഴം, പച്ചക്കറി തുടങ്ങിയ എന്ത് ഭക്ഷ്യഇനവും കര്‍ഷകര്‍ക്ക് നേരിട്ടെത്തിച്ച് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കാം. പഴവര്‍ഗ്ഗങ്ങളുടെ സീസണ്‍ കഴിഞ്ഞുള്ള കാലത്തേക്ക്
ഭക്ഷ്യ ധാന്യ ഉത്പാദനം പരമാവധി വര്‍ദ്ധിപ്പിക്കുവാനും ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കുന്നതിനുളള നടപടികളുടെയും ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടന്നുവരികയാണ്. ജൂണ്‍ 15 നകം വ്യക്തികള്‍ /ഗ്രൂപ്പുകള്‍ എന്നിവര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു കൃഷി വകുപ്പ് ഡയറക്ടര്‍ അറിയിച്ചിരുന്നത്. കോവിഡ് -19 പശ്ചാത്തലത്തില്‍ പരമാവധി കൃഷി എല്ലാവരും ചെയ്യണമെന്ന ആഹ്വാനം മുഖ്യമന്ത്രി
കര്‍ഷക പെന്‍ഷന്‍ ലഭിച്ചു കൊണ്ടിരിക്കുന്ന കര്‍ഷകരില്‍ അക്ഷയ സെന്ററുകള്‍ വഴി മസ്റ്ററിങ്ങ് നടത്താന്‍ സാധിക്കാത്തവര്‍ക്ക് ജൂണ്‍ 16 വരെയുള്ള തിയതികളില്‍ അതാത് അക്ഷയ സെന്ററുകള്‍ വഴി മസ്റ്ററിങ്ങ് നടത്താം. മസ്റ്ററിംഗ് നടത്തിയ കര്‍ഷകര്‍ക്ക് മാത്രമേ സേവനാ പോര്‍ട്ടല്‍ വഴി പെന്‍ഷന്‍ ലഭിക്കുകയുള്ളൂവെന്ന് കല്‍പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു
2018-2019 കാലവര്‍ഷത്തില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് 3.3 കോടി രൂപയുടെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായതായി കല്‍പ്പറ്റ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. കൃഷി നാശം സംഭവിച്ച 918 കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ബാക്കിയുണ്ടായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രകൃതി ക്ഷോഭ ദുരിതാശ്വാസ പദ്ധതിപ്രകാരമുള്ള 1,59,12,567 രൂപയും സംസ്ഥാന സര്‍ക്കാരിന്റെ വിള ഇന്‍ഷൂറന്‍സ് പദ്ധതി പ്രകാരം 335
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്‍റെ കീഴില്‍ തിരുവനന്തപുരം കവടിയാറില്‍ പ്രവര്‍ത്തിക്കുന്ന ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ കേരള കര്‍ഷകന്‍ ഇംഗ്ലീഷ് ഇ-ജേണലിന്‍റെ എഡിറ്റോറിയല്‍ വിഭാഗത്തിലും ഫെയ്സ്ബുക്ക് ലൈവ്, യൂട്യൂബ് ലൈവ്, മറ്റ് സോഷ്യല്‍ മീഡിയാ പ്രവര്‍ത്തികളിലും സഹായിയായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. തസ്തികയുടെ പേര് ഇ-എഡിറ്റോയില്‍ അസിസ്റ്റന്‍റ്; ഒഴിവുകളുടെ എണ്ണം