
കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനാവശ്യമായ ബീറ്റ കരോട്ടിന്റെ (വിറ്റാമിന്‍ എ) കലവറയാണ് അബിയൂ പഴങ്ങള്‍. നൂറ് ഗ്രാം പഴത്തില്‍ 130 മൈക്രോ ഗ്രാം ബീറ്റകരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. സപ്പോട്ടേസിയ കുടുംബത്തില്‍പെട്ട ഈ ഫലവൃക്ഷം ബ്രസീല്‍, കൊളംമ്പിയ, പെറു മുതലായ രാജ്യങ്ങളിലാണ് കാണപ്പെടുന്നത്. തെക്കേ അമേരിക്കയിലെ ഹവായിയാണ് ജന്മദേശം. പൗടേറിയ കൈനിറ്റോ എന്നതാണ് ഇതിന്റെ ശാസ്ത്രനാമം. കൈതച്ചക്കയുടെ രുചിയാണ് അബിയൂവിനുള്ളത്. അലാസ, അബിറോ, ലൂമ, യെല്ലോ സ്റ്റാര്‍ ആപ്പിള്‍, അബിയോ എന്നീ പേരുകളിലും അറിയപ്പെടുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, പനി, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ക്കും അബിയൂ പഴങ്ങള്‍ ഫലപ്രദമാണ്. പഴുക്കാത്ത പഴത്തിന്റെ തൊലിയിലുള്ള ഒട്ടുന്നപശ, വെര്‍മിഫ്യൂജ് , ക്ലെന്‍സര്‍ എന്നിവയായിട്ട് ഉപയോഗിക്കുന്നു.
35 മീറ്റര്‍വരെ ഉയരമുള്ള ഈ വൃക്ഷത്തിന് ശരാശരി ഉയരം 10 മീറ്ററാണ്. പഴങ്ങള്‍ക്ക് വൃത്തമല്ലെങ്കില്‍ ഓവല്‍ ആകൃതിയാണുള്ളത്. സാധാരണ മുതിര്‍ന്ന വൃക്ഷം 100 മുതല്‍ 1000 വരെ പഴങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. നട്ട് സാധാരണയായി മൂന്ന് വര്‍ഷത്തിനുള്ളില്‍ കായ്ക്കുമെങ്കിലും അഞ്ച് വര്‍ഷം മുതലാണ് നല്ല വിളവ് ലഭിക്കുക. വിത്തുകള്‍ വഴിയാണ് സാധാരണയായി തൈകള്‍ ഉത്പാദിപ്പിക്കുന്നത്. ഗ്രാഫ്റ്റിംഗ്, ബഡ്ഡിംഗ്, ലെയറിംഗ് എന്നീ രീതികളിലും തൈകള്‍ തയ്യാറാക്കുന്നത് നല്ലതാണ്.

Leave a Reply