
ഇരുപത്തിയഞ്ച് മീറ്ററോളം ഉയരത്തില്‍ നീളമേറിയതായ തടിയും മുകളില്‍ കുടപോലെ ശാഖകളുമായി കാണുന്ന നിത്യഹരിത സസ്യമാണ് കെപ്പല്‍ അഥവാ പെര്‍ഫ്യൂം ഫ്രൂട്ട്. സ്റ്റെലകോ കാര്‍പ്പസ് ബ്യൂറാഹോള്‍ ആണ് ശാസ്ത്രീയനാമം. ഉഷ്ണമേഖലാ രാജ്യങ്ങളിലും വളരുന്ന ചെടിയാണിത്. കെപ്പല്‍ മരത്തിന്റെ തായ്ത്തടിയില്‍ തന്നെ ഗോളാകൃതിയിലുള്ള കായ്കള്‍ കൂട്ടമായി വിളയുന്നു. പുളി കലര്‍ന്ന മധുരവും മാങ്ങയുടെ രുചിയുമാണ് കെപ്പല്‍ പഴങ്ങള്‍ക്ക്. വിത്തുകളാണ് കെപ്പല്‍മരത്തിന്റെ നടീല്‍ വസ്തു. നീര്‍വാര്‍ച്ചയുള്ളതും സൂര്യപ്രകാശം ലഭിക്കുന്നതുമായ പ്രദേശങ്ങളില്‍ ഒരു പരിചരണവുമില്ലാതെതന്നെ വളര്‍ത്താവുന്ന പഴച്ചെടിയാണിത്. ഇന്തോനേഷ്യയാണ് കെപ്പലിന്റെ ജന്മദേശം. ഈ പഴം കഴിച്ചശേഷം മനുഷ്യശരീരത്തില്‍ നിന്നുണ്ടാകുന്ന വിയര്‍പ്പിന് സുഗന്ധദ്രവ്യങ്ങളുടെ മണം അനുഭവപ്പെടുന്നതിനാലാണ് കെപ്പല്‍ പഴത്തിന് പെര്‍ഫ്യൂം ഫ്രൂട്ട് എന്ന് വിളിക്കുന്നത്.

Leave a Reply