വൈഗ 2018 ന്റെ മൂന്നാം ദിവസം കേരളത്തിലെ പുഷ്പകൃഷി എന്ന വിഷയത്തെക്കുറിച്ചായിരുന്നു പ്രധാന സെമിനാറുകള്‍. ബാഗ്ലുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ റിസര്‍ച്ചിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ.സി.കെ. നാരായണ മുഖ്യ അവതാരകനായിരുന്നു. തക്കാളി കൃഷിയേക്കാള്‍ ലാഭം അവയുടെ തൈ വില്പനയിലൂടെ കര്‍ഷകന് ലഭിയ്ക്കുന്നു എന്ന സത്യം, പുഷ്പകൃഷി രംഗത്തുള്ളവര്‍ തിരിച്ചറിയണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതു പോലെ കട്ട്ഫ്‌ളവര്‍ ചെടികളുടെ തൈകള്‍ ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നതാണ് പൂക്കള്‍ വില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ലാഭാകരം. കേരളത്തിലെ മലമ്പ്രദേശങ്ങള്‍ പുഷ്പ വിളകളുടെ വിത്തുല്പാദനത്തിന് അനുയോജ്യമാണെന്ന് കര്‍ഷിക സര്‍വ്വകലാശാലയിലെ പുഷ്പവിഭാഗം മേധാവി ഡോ. യു. ശ്രീലത ഓര്‍മ്മിപ്പിച്ചു. ഭക്ഷ്യേല്‍പ്പനങ്ങളായ ചായ, ജാം, സിറപ്പ് എന്നിവയില്‍ ചേര്‍ക്കുന്നതിനും റോസ്, ചെമ്പരത്തി, വാടാമല്ലി തുടങ്ങിയ പൂക്കള്‍ ജൈവ രീതിയില്‍ ഉല്പാദിപ്പിച്ച് വിപണനം നടത്തുന്നത്, കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമ്പലങ്ങളിലെ പൂജകള്‍ക്കായുള്ള പുഷ്പങ്ങളുടെ കൃഷിയും പ്രാധാന്യമര്‍ഹിയ്ക്കുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു..
മഹാരാഷ്ട്രയിലെ മുന്തിരി ശൃംഖല പോലെ, ഗവണ്‍മെന്റ് സഹായത്തോടു കൂടിയുള്ള വിപണന ശൃംഖല കേരളത്തിലെ പുഷ്പകൃഷിയുടെ വിപണനത്തിന് അനിവാര്യമാണെന്ന് മാര്‍ക്കറ്റിങ്ങ് ഡയറക്ടറേറ്റിലെ അഹമ്മദ് കുട്ടി.പി.കെ. പറഞ്ഞു.

Leave a Reply