Today is Friday, 24th July 2026
പാഷന്‍ ഫ്രൂട്ട് കര്‍ഷകര്‍ക്കായി പരിശീലന പരിപാടി നടത്തി
മാനന്തവാടി ∙  എടവക പഞ്ചായത്തിലെ പാഷന്‍ ഫ്രൂട്ട് കര്‍ഷകര്‍ക്കായി
പരിശീലന പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കൃഷി കല്യാണ്‍
അഭിയാന്‍ പദ്ധതിയലുള്‍പ്പെടുത്തി തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പാഷന്‍ഫ്രൂട്
കൃഷി വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം ഒരുക്കിയത്. അമ്പലവയല്‍
കൃഷിവിജ്ഞാന്‍ കേന്ദ്ര, ആത്മവയനാട് എന്നിവയുടെ  ആഭിമുഖ്യത്തിൽ
പാഷന്‍ഫ്രൂട് കൃഷിയിലെ സാധ്യതകള്‍ കര്‍ഷകരിലെത്തിക്കുന്നതിനായി നടത്തിയ
പരിശീലന പരിപാടി എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജ്മുദ്ദീന്‍ മൂടമ്പത്ത്
ഉദ്ഘാടനം ചെയ്തു.  കൃഷിവിജഞാന്‍ കേന്ദ്ര മേധാവി ഡോ. സഫിയ അധ്യക്ഷത വഹിച്ചു.
രജീഷ്, ഡോ.. എസ്.സിമി, വിന്‍സന്റ്, എസ്. സൈജു, എ.എം. ഹരിത, വി.യു. സുഭാഷ്
എന്നിവര്‍ ക്ലാസുകളെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *