Today is Thursday, 23rd July 2026

ആകാശവാണി, കാര്‍ഷിക വാര്‍ത്തകള്‍ക്ക് 50 വര്‍ഷം തികഞ്ഞു

Published on :

ആകാശവാണി, കാര്‍ഷിക വാര്‍ത്തകള്‍ക്ക് 50 വര്‍ഷം തികഞ്ഞു. രാജ്യത്താദ്യമായി കാര്‍ഷിക വാര്‍ത്തകള്‍ക്കുമാത്രമായി ഒരു ബുള്ളറ്റിന്‍ തുടങ്ങുകയായിരുന്നു തിരുവനന്തപുരം ആകാശവാണി. 1974 ഏപ്രില്‍ 14 വിഷുദിനം അതിനായി തിരഞ്ഞെടുത്തു. കര്‍ഷകര്‍ക്കുള്ള വിഷുക്കൈനീട്ടമായാണ് അതന്നു വിശേഷിപ്പിക്കപ്പെട്ടത്.വിഷയത്തിന്റെ പ്രാധാന്യമുള്‍ക്കൊണ്ട് ആദ്യ വാര്‍ത്ത വായിച്ചത് സി. അച്യുതമേനോന്‍ മന്ത്രിസഭയിലെ കൃഷിമന്ത്രി വക്കം പുരുഷോത്തമന്‍. ആദ്യ കാര്‍ഷികവാര്‍ത്തയ്ക്ക് വിഷുദിനമായ ഞായറാഴ്ച 50 തികഞ്ഞു. …

ആത്മ വഴി നടപ്പിലാക്കിവരുന്ന കോഴ്‌സിലേക്ക് അപേക്ഷിക്കാം

Published on :

അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്‍്‌റ് ഏജന്‍സി (ആത്മ) വഴി നടപ്പിലാക്കിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്‌സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലര്‍ കോഴ്‌സിലേക്ക് വളം/കീടനാശിനി ഡിപ്പോ നടത്തുന്നവര്‍ക്കും തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത എസ്.എസ്.എല്‍.സി അതത് കൃഷിഓഫീസറുടെ ശുപാര്‍ശ സഹിതം ഏപ്രില്‍ 23 നകം ആത്മ പ്രോജക്ട് ഡയറക്ടറേറ്റ്, സിവില്‍ സ്‌റ്റേഷന്‍, കൊല്ലം -691013 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. …

മാര്‍ക്കറ്റ് മിസ്റ്ററി’ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

Published on :

മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക്‌ഷോപ്പ് കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്‍്‌റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ്‌റ് സംരംഭകര്‍ക്കായി ‘മാര്‍ക്കറ്റ് മിസ്റ്ററി’ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. ഏപ്രില്‍ 18 മുതല്‍ 20 വരെ കളമശ്ശേരിയിലുള്ള കീഡ് ക്യാമ്പസില്‍ വച്ചാണ് പരിശീലനം. എംഎസ്എംഇ മേഖലയിലെ സംരംഭകര്‍ / എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്ക് പങ്കെടുക്കാം. കോഴ്‌സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജിഎസ്ടി ഉള്‍പ്പെടെ 2950 രൂപയും താമസം …

ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്‍്‌റ് സിസ്റ്റം: ഏപ്രില്‍ 25നകം രജിസ്റ്റര്‍ ചെയ്യണം

Published on :

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ഫിഷറീസ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലായ ഫിംസില്‍ (ഫിഷര്‍മെന്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്‍്‌റ് സിസ്റ്റം) ഏപ്രില്‍ 25 നകം രജിസ്റ്റര്‍ ചെയ്യണമെന്ന് കോഴിക്കോട് റീജിയണല്‍ എക്‌സിക്യുട്ടീവ് അറിയിച്ചു. മത്സ്യത്തൊഴിലാളി പാസ്സ് ബുക്ക്, ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം പൊന്നാനി താനൂര്‍, …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

കാച്ചില്‍ കൃഷി-മഴ കിട്ടിയാലുടന്‍ ഒന്നരയടി നീളവും വീതിയും ആഴവുമുള്ള കുഴികളെടുത്ത്, 11.25 കിലോഗ്രാം ജൈവവളം ചേര്‍ത്ത് മേല്‍മണ്ണുകൊണ്ട് മുക്കാല്‍ഭാഗം മൂടുക. ചാണകപ്പാലില്‍ മുക്കിയെടുത്ത കഷ്ണങ്ങള്‍ നട്ടശേഷം മണ്ണ് വെട്ടിക്കൂട്ടി ചെറിയ കൂനകളാക്കി പുതയിടണം. നല്ലയിനം കാച്ചില്‍ വിത്തുകള്‍ കേന്ദ്ര കിഴങ്ങുവര്‍ക്ഷ ഗവേഷണ കേന്ദ്രത്തിലുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ 0472 2596551.…