Today is Thursday, 23rd July 2026

തീറ്റപ്പുല്‍ കൃഷിയും വിപണനവും : പ്രായോഗിക പരിശീലനം

Published on :

ക്ഷീര വികസന വകുപ്പിന്റെ വലിയതുറയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന തീറ്റപ്പുല്‍ കൃഷി പരിശീലന കേന്ദ്രത്തില്‍ യുവ സംരംഭകര്‍ക്ക് വാണിജ്യ അടിസ്ഥാനത്തില്‍ തീറ്റപ്പുല്‍ കൃഷിയും വിപണനവും എന്ന വിഷയത്തില്‍ പ്രായോഗിക പരിശീലനവും പരിശീലനാര്‍ത്ഥികള്‍ക്ക് തീറ്റപ്പുല്‍ വിപണി കണ്ടെത്തി വരുമാനം നേടാനുള്ള സഹായവും, അതോടൊപ്പം ക്ഷീര വികസന വകുപ്പിന്റെ വിവിധ ധനസഹായ പദ്ധതികളും പരിചയപ്പെടുത്തുന്നു. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി …

റബ്ബര്‍കൃഷിയില്‍ ചെറുകിടകര്‍ഷകര്‍ക്ക് പരിശീലനം

Published on :

റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍കൃഷിയില്‍ ചെറുകിടകര്‍ഷകര്‍ക്ക് ഒക്ടോബര്‍ 10 മുതല്‍ 14 വരെ പരിശീലനം നല്‍കുന്നു. കോട്ടയത്ത് എന്‍.ഐ.ആര്‍.റ്റി.-യില്‍ വെച്ചു നടക്കുന്ന പരിശീലനത്തില്‍ നൂതനനടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗശുപാര്‍ശകള്‍, കീട-രോഗനിയന്ത്രണം, ടാപ്പിങ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 2353127 എന്ന ഫോണ്‍ നമ്പരിലോ 04812351313 എന്ന വാട്ട്‌സ്ആപ്പ് …

കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം.

Published on :

സംസ്ഥാനത്ത് കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉപജീവനം നടത്തുന്ന എല്ലാ കര്‍ഷകരുടെയും ക്ഷേമവും ഉന്നമനവും ലക്ഷ്യമിട്ട് കര്‍ഷക ക്ഷേമനിധി പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഇപ്പോള്‍ അപേക്ഷിക്കാം. ഈ പദ്ധതിയില്‍ ചേരുന്നത് വഴി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍, കുടുംബ പെന്‍ഷന്‍, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യങ്ങള്‍, കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ, ചികിത്സാസഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :

തക്കാളി, വഴുതന തുടങ്ങിയ പച്ചക്കറി വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം വ്യാപകമായി കണ്ടു വരുന്നു. രോഗ ബാധയേറ്റ ചെടികള്‍ പെട്ടെന്നു പച്ചയ്ക്കു തന്നെ വാടി പോകുന്നതായി കാണാം. ഒരു ചില്ലു ഗ്ലാസില്‍ വെള്ളമെടുത്തു അതിലേക്ക് രോഗം ബാധിച്ച ചെടി മുറിച്ചു വെച്ചാല്‍ പുക പോലുള്ള ദ്രാവകം മുറിപ്പാടില്‍ നിന്നും വരുന്നതായി കണ്ടാല്‍ ബാക്റ്റീരിയല്‍ വാട്ടം ആണെന്ന് ഉറപ്പിക്കാവുന്നതാണ്. …

റബ്ബറുത്പാദന പ്രോത്സാഹനപദ്ധതി: 2022 നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം

Published on :

റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് 2022 നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനായി നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബ്ബറുത്പാദക സംഘത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫേട്ടോ, റബ്ബര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയോടൊപ്പം ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് , പാസ്പോര്‍ട്ട്, ഡ്രൈവിങ് …

കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍

Published on :
  • കശുമാവ് തളിരിട്ട് തുടങ്ങുന്ന സമയമാണിപ്പോള്‍. ഈ സമയത്താണ് തേയിലക്കൊതുകിന്റെ ഉപദ്രവം ആരംഭിക്കുന്നത്. ആന്ത്രാക്‌നോസ് എന്ന രോഗം കൂടി ബാധിച്ചാല്‍ ഇളം തണ്ടുകളും തളിരിലകളും, പൂങ്കുലയും കരിഞ്ഞ് പോകുന്നതായി കാണാം. ഈ കുമിളിന്റെ വിത്തുകള്‍ തണ്ടില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ ഭാഗത്ത് കടും തവിട്ടു നിറത്തില്‍ പാടുകള്‍ ഉണ്ടാകും. ഈ പാടില്‍ നിന്നും ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു.

പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.

Published on :

കഴക്കൂട്ടം ബയോടെക്‌നോളജി ആന്‍ഡ് മോഡല്‍ ഫ്‌ളോറി കള്‍ച്ചര്‍ സെന്റര്‍ നടത്തുന്ന ആറു മാസം ദൈര്‍ഘ്യമുള്ള പ്ലാന്റ് ടിഷ്യുകള്‍ച്ചര്‍ ടെക്‌നീഷ്യന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 01.04.22 ല്‍ 35 വയസ്സിനു താഴെ പ്രായമുള്ള അഗ്രികള്‍ച്ചര്‍ / ബയോളജി /ബോട്ടണി വിഷയങ്ങളിള്‍ പ്ലസ് ടു /വി എച്ച് എസ് ഇ പാസായിട്ടുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും …

മൃഗസംരക്ഷണ വകുപ്പ് ജില്ലാതലത്തില്‍ പുരസ്‌കാരം നല്‍കുന്നു.

Published on :

തിരുവനന്തപുരം ജില്ലയില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തി/ സംഘടനയ്ക്ക് മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ ജില്ലാതലത്തില്‍ തെരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കുന്നു. മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വ്യക്തികള്‍ അല്ലെങ്കില്‍ അംഗീകൃത സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകളും ബന്ധപ്പെട്ട രേഖകളും പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും സഹിതം ഒക്ടോബര്‍ മാസം മുപ്പത്തിയൊന്നാം തീയതിക്കകം തിരുവനന്തപുരം ജില്ല വെറ്ററിനറി …