കാര്‍ഷിക സര്‍വകലാശാല, ഹൈടെക്ക് റിസേര്‍ച്ച് ആന്റ് ട്രെയിനിംഗ് യൂണിറ്റ്, ഇന്‍സ്ട്രക്ഷണല്‍ ഫാം വെളളാനിക്കരയില്‍ വെച്ച് ആഗസ്റ്റ് 23 മുതല്‍ 25 വരെ അക്വാപോണിക്‌സ് കൃഷിരീതിയില്‍ പരിശീലനം നടത്തുന്നു. വിവിധ തരം അക്വാപോണിക്‌സ് സിസ്റ്റം-രൂപകല്‍പ്പനകള്‍, നിര്‍മ്മാണം, പ്രവര്‍ത്തന-ഉപയോഗ-പരിപാലന രീതികള്‍, വാട്ടര്‍ ക്വാളിറ്റി ടെസ്റ്റിംഗും, നിയന്ത്രണ മാര്‍ഗങ്ങളും, വളപ്രയോഗ മാര്‍ഗങ്ങള്‍, രോഗകീടനിയന്ത്രണം, വിളകളുടെ പരിപാലനം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ …
‘വ്യവസായിക അടിസ്ഥാനത്തില്‍ ആടുവളര്‍ത്തല്‍’
Published on :കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്റര്‍ കര്‍ഷകര്‍ക്കായി ‘വ്യവസായിക അടിസ്ഥാനത്തില്‍ ആടുവളര്‍ത്തല്‍’ എന്ന വിഷയത്തില്‍ ആഗസ്റ്റ് 12 ന് ഏകദിന പരിശീലന പരിപാടി നടത്തുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ 0487 2370773 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.…
ആഗസ്റ്റ് 17 (ചിങ്ങം 1) : കര്‍ഷക ദിനം
Published on :തിരുവനന്തപുരം നഗരസഭയുടെയും സിറ്റി കോര്‍പ്പറേഷന്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 17 (ചിങ്ങം 1) കര്‍ഷക ദിനമായി ആചരിക്കുന്നു. അന്നേദിവസം കൃഷിഭവന്‍ പരിധിയില്‍ വരുന്ന മികച്ച കര്‍ഷകരെ ആദരിക്കുന്നതിലേയ്ക്കായി മുതിര്‍ന്ന കര്‍ഷകതൊഴിലാളി, മട്ടുപ്പാവിലെ കൃഷി, വനിതാ കര്‍ഷക, യുവകര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, ജൈവകര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, പട്ടികജാതി-പട്ടികവര്‍ഗ കര്‍ഷക, കുട്ടിക്കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലായി അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഇന്ന് …
ചിപ്പിക്കൂണ്‍ വിത്ത് വില്‍പ്പനയ്ക്ക്
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ചിപ്പിക്കൂണ്‍ വിത്ത് വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. 300 ഗ്രാം പായ്ക്കറ്റിന് 45 രൂപയാണ് വില. ആവശ്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.…
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :* മഴയെ തുടര്‍ന്ന് വാഴയില്‍ സിഗെട്ടോക രോഗം മൂലം ഇലകരിച്ചില്‍ കാണാന്‍ സാധ്യത ഉള്ളതിനാല്‍ സ്യുഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളില്‍ തളിക്കുക.
* വെള്ളക്കെട്ടുണ്ടായ സ്ഥലങ്ങളില്‍ മാണം അഴുകല്‍ ഉണ്ടാകാനുള്ള സാധ്യത ഉള്ളതിനാല്‍ നീര്‍വാര്‍ച്ച സൗകര്യം ഉറപ്പാക്കുക, മാണം അഴുകലിനെ പ്രതിരോധിക്കുന്നതിനായി വെള്ളം ഇറങ്ങിയ ശേഷം സ്യുഡോമോണാസ് …
തീറ്റപ്പുല്‍കൃഷി : പരിശീലനം
Published on :കോട്ടയം ക്ഷീരപരിശീലന കേന്ദ്രത്തില്‍ വച്ച് ഈ മാസം 11, 12 (ആഗസ്റ്റ് 11,12) തീയതികളില്‍ രാവിലെ 10.30 മുതല്‍ തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ 20 രൂപ രജിസ്‌ട്രേഷന്‍ ഫീസ് അടക്കേണ്ടതും ആധാര്‍ കാര്‍ഡിന്റെ കോപ്പി, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കേണ്ടതുമാണ്. പരിശീലനാര്‍ത്ഥികള്‍ക്ക് യാത്രക്കൂലിയായി 100 രൂപയും പ്രതിദിന ദിനബത്ത …
ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം
Published on :റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) ഉണക്കറബ്ബറില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ അഞ്ചു ദിവസത്തെ പരിശീലനം നല്‍കുന്നു. മോള്‍ഡഡ്, എക്‌സ്ട്രൂഡഡ്, കാലെന്‍ഡേര്‍ഡ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം; റബ്ബര്‍കോമ്പൗണ്ടിങ്; പ്രോസസ്സ് കണ്‍ട്രോള്‍, വള്‍ക്കനൈസേറ്റ് പരിശോധനകള്‍; എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടണ്ടുള്ള പരിശീലനം ആഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 02 വരെ …
ബി.വി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്
Published on :കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അത്യുല്‍പാദനശേഷിയുള്ള ബി.വി 380 മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക് തയ്യാറായിട്ടുണ്ട്. കുഞ്ഞൊന്നിനു 160 രൂപയാണ് വില. താല്‍പര്യമുള്ളവര്‍ 9400483754 എന്ന ഫോണ്‍ നമ്പറില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെ ബന്ധപ്പെടുക.…
