തിരുവനന്തപുരം നഗരസഭയുടെയും സിറ്റി കോര്‍പ്പറേഷന്‍ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 17 (ചിങ്ങം 1) കര്‍ഷക ദിനമായി ആചരിക്കുന്നു. അന്നേദിവസം കൃഷിഭവന്‍ പരിധിയില്‍ വരുന്ന മികച്ച കര്‍ഷകരെ ആദരിക്കുന്നതിലേയ്ക്കായി മുതിര്‍ന്ന കര്‍ഷകതൊഴിലാളി, മട്ടുപ്പാവിലെ കൃഷി, വനിതാ കര്‍ഷക, യുവകര്‍ഷകന്‍, സമ്മിശ്ര കര്‍ഷകന്‍, ജൈവകര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, പട്ടികജാതി-പട്ടികവര്‍ഗ കര്‍ഷക, കുട്ടിക്കര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലായി അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകള്‍ ഇന്ന് (ആഗസ്റ്റ് 10) വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി കൃഷിഭവനില്‍ എത്തിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം കൃഷി സംബന്ധമായ വിവരങ്ങള്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. മുന്‍വര്‍ഷങ്ങളില്‍ ആദരിച്ച കര്‍ഷകര്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് പാളയം സാഫല്യം കോപ്ലക്‌സിലെ കൃഷിഭവനുമായി 0471 -2320942 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Today is Sunday, 26th July 2026

Leave a Reply