കായ്ച്ചുതുടങ്ങിയ മാവിന് ശിപാര്‍ശയുടെ പകുതി രണ്ടാം ഗഡുവായി വളം നല്‍കാവുന്നതാണ്. പത്ത് വര്‍ഷത്തിന് മുകളിലുള്ള മാവുകള്‍ക്ക് 550 ഗ്രാം യൂറിയ, 900 ഗ്രാം രാജ്ഫോസ്, 625 ഗ്രാം പൊട്ടാഷ് എന്നിവ രണ്ടാം ഗഡുവായി നല്‍കാം. 4-5, 6-7, 8-10 വര്‍ഷം പ്രായമായവയ്ക്ക് യഥാക്രമം 100, 90, 80 എന്നീ തോതില്‍ യൂറിയയും 250, 425,170 എന്നീ …


