കാലവർഷാരംഭത്തിൽ തുടങ്ങിയ കാർഷിക നാണ്യവിള കൃഷികളുടെ നാശം കാലവർഷക്കെടുതികൾക്ക് ശേഷവും വ്യാപകമാവുന്നു. കുരുമുളക് തോട്ടങ്ങളിൽ മഞ്ഞളിപ്പ് രോഗം വ്യാപിക്കുകയാണ്. വിവിധ ഭാഗങ്ങളിലായി ഏക്കറുകണക്കിന് തോട്ടങ്ങളിലെ കുരുമുളക് വള്ളികൾ ആണ് നശിച്ചത്. വേരുകൾ ചീഞ്ഞ് വള്ളികളിലെ തണ്ടും ഇലയും തിരിയും പഴുത്തു കൊഴിയുകയാണ്. പ്രതിരോധ ശേഷി കുറഞ്ഞ പന്നിയൂർ ഉൾപെടെയുള്ള ഇനങ്ങളെയാണ് രോഗം കൂടുതൽ കീഴടക്കുന്നത്. തൊണ്ടർനാട്,
കേരള കാര്‍ഷിക സര്‍വ്വകലാശാല ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയൊരു ചുവട് വയ്ക്കുകയാണ്. വയനാട്, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ പാവപ്പെട്ടവരും ആദിവാസി പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ കാര്‍ഷിക മേഖലയിൽ ഉന്നത വിദ്യാഭ്യാസമെന്ന ചിരകാല സ്വപ്നം പൂവണിയിച്ചുകൊണ്ട് അമ്പലവയലിൽ പുതിയ കാര്‍ഷികോളേജ് പ്രവര്‍ത്തനം ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിൽ വയനാട് ജില്ലയിൽ അമ്പലവയലിലുളള പ്രാദേശിക ഗവേഷണ കേന്ദ്രത്തെ