സി.വി.ഷിബു.
മാനന്തവാടി: : മഴ കുറഞ്ഞതോടെ പാഷൻ ഫ്രൂട്ടിന്റെ വിപണി ഉണർന്നു. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ എല്ലാ ഇനം പാഷൻ ഫ്രൂട്ടുകളുടെയും വില വർദ്ധിച്ചു.ഹൈബ്രീഡ് ഇനങ്ങളായ റെഡ്, വയലറ്റ്, നീല എന്നീ പഴങ്ങൾക്ക് കിലോക്ക് അറുപത് രൂപ പ്രകാരമാണ് കർഷകർക്ക് ലഭിക്കുന്നത്. പ്രാദേശിക – പാരമ്പര്യ ഇന്നമായ മഞ്ഞ പാഷൻ ഫ്രൂട്ടിന് കിലോക്ക് 45 രൂപയും ലഭിക്കും.

