Today is Thursday, 23rd July 2026

‘വയനാട് സ്‌പൈസ് വില്ലേജ്’ പ്രവര്‍ത്തനസജ്ജമായി

Published on :
പുല്‍പ്പള്ളി: ഗുണമേന്മയുള്ള കാപ്പിപ്പരിപ്പ് കയറ്റുമതി ചെയ്യുകയെന്ന ലക്ഷ്യത്തോടെ പുല്‍പ്പള്ളി സുരഭിക്കവലയില്‍ 'വയനാട് സ്‌പൈസ് വില്ലേജ്' പ്രവര്‍ത്തനസജ്ജമായി. 27-കാരനായ പുല്‍പ്പള്ളി സുരഭിക്കവല ഉണ്ണിപ്പള്ളില്‍ ആല്‍ബിന്‍ മാത്യു എന്ന എം ബി എ ബിരുദധാരിയാണ് സ്‌പൈസ് വില്ലേജ് എന്ന ആശയത്തിന് പിന്നില്‍. വയനാടന്‍ കാപ്പിയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് കാപ്പിപ്പരിപ്പാക്കിമാറ്റി വിദേശത്തേക്ക് കയറ്റുമതി ചെയ്യാനാണ് സ്‌പൈസ് വില്ലേജ് കൊണ്ട് ലക്ഷ്യമിടുന്നത്.