Today is Thursday, 23rd July 2026

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം ആലപ്പുഴ ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് അര്‍ഹത. SSLC, PLUS TWO ബിരുദം പ്രൊഫഷണല്‍ ബിരുദം എന്നീ തലങ്ങളില്‍ പഠിക്കുന്നവര്‍ ആയിരിക്കണം. അപേക്ഷകര്‍ 2022-23 അക്കാദമിക്ക് വര്‍ഷം പഠനം പൂര്‍ത്തീകരിച്ചതും 2023-24വര്‍ഷം യോഗ്യത സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരുമായിരിക്കണം. പദ്ധതിയുടെ വിശദവിവരങ്ങളും അപേക്ഷയും www.kdfwf.orgg വെബ്‌സൈറ്റില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസനയുണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടുക. അപേക്ഷ ജനുവരി 15 വരെ സ്വീകരിക്കുന്നതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *