Today is Thursday, 23rd July 2026

നാളികേര വികസന ബോര്‍ഡിന്റെ കീഴില്‍ ആലുവ വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന സി.ഡി.ബി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നാളികേരാധിഷ്ടിത ഉല്‍പന്നങ്ങളുടെ വിവിധതരം പരിശീലന പരിപാടികള്‍ നടത്തിവരുന്നു. ഒരുദിവസം മുതല്‍ നാല് ദിവസം വരെ ദൈര്‍ഘ്യമൂളള പരിശീലന പരിപാടികള്‍ ആണ് നടത്തപ്പെടുന്നത്. നാളികേര ചിപ്‌സ്, കുക്കീസ്, ചോക്ലേറ്റ്, സ്‌ക്വാഷ്, ചമ്മന്തിപ്പൊടി, അച്ചാര്‍, ബര്‍ഫി എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളാണ് പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നിവയ്ക്ക് ഏകദിന പരിശീലനം ലഭ്യമാണ്., തെങ്ങിന്‍ പൊങ്ങില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, നാളികേര ഐസ്‌ക്രീം എന്നിങ്ങനെ നാളികേര അധിഷ്ഠിത ഉത്പന്നങ്ങളുടെ ടെക്‌നോളജി താല്പര്യമുള്ളവര്‍ക്ക് എടുക്കാവുന്നതാണ് . പരിശീലന ക്ലാസിന്റെ രജിസ്‌ട്രേഷന്‍, ടെക്‌നോളജി ട്രാന്‍സ്ഫറിന്റെ വിവരങ്ങള്‍, ഫീസ് എന്നീ വിവരങ്ങള്‍ക്ക്് 0484-2679680 എന്ന നമ്പറില്‍ തിങ്കള്‍ – വെള്ളി ദിവസങ്ങളില്‍ രാവിലെ 9 മണി മുതല്‍ 5 മണിക്കുളളില്‍ ബന്ധപ്പെടാവുന്നതാണ്. cit-aluva@coconutboard.gov.in എന്ന ഇമൈലിലും ബന്ധപ്പെടാവുന്നതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *