കേരള ഹോര്‍ട്ടികോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ മൂളളൂക്കര കൃഷിഭവനിലും അളഗപ്പ കൃഷിഭവനിലും ജനുവരി 3,4 തീയതികളില്‍ രണ്ട് ദിവസത്തെ തേനീച്ച വളര്‍ത്തല്‍ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. പരിശീലന ക്യാമ്പില്‍ 40 കര്‍ഷകര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന കര്‍ഷകര്‍ക്കു ഹോര്‍ട്ടികോര്‍പ്പ് സര്‍ട്ടിഫിക്കറ്റ്, സബ്‌സിഡി നിരക്കില്‍ തേനീച്ച കോളനികള്‍, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ ലഭ്യമാക്കും. രണ്ടു ദിവസത്തെ തുടര്‍ ഫീല്‍ഡ്തല പരിശീലനവും, 3 ദിവസത്തെ തേനധിഷ്ഠിത ഉത്പന്ന നിര്‍മ്മാണ പരിശീലനവും, ഖാദി ബോര്‍ഡില്‍ നിന്നും സംരംഭകത്വ സബ്‌സിഡിയും താല്‍പര്യമുളള കര്‍ഷകര്‍ക്ക് ലഭിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447910989 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Today is Saturday, 25th July 2026

Leave a Reply