ആയുര്‍വേദത്തില്‍ പ്രമേഹം, ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, അമിത രക്തസമ്മര്‍ദ്ദം എന്നിവയ്‌ക്കെതിരെ കൂവളം ഉപയോഗിക്കുന്നു. നാരകത്തിന്റെ കുടുംബത്തില്‍പെട്ട ഈ വൃക്ഷത്തിന്റെ ശാസ്ത്രീയ നാമം എയ്ഗ്ള്‍ മാര്‍മെലോസ് എന്നാണ്. 12 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈമരത്തിന്റെ ശാഖകളിലും ഉപശാഖകളിലും കട്ടിയുള്ള മുള്ളുകളുണ്ട്. ഇതിന്റെ പഴം പുഡ്ഡിംഗ്, ജ്യൂസ് എന്നിവ ഉണ്ടാക്കാന്‍ ഉത്തമമാണ്. കൂവളത്തിന്റെ വേര്, തൊലി, ഇല, …


