ക്ഷീര വികസന വകുപ്പ് ജില്ലയിലെ ക്ഷീര കര്‍ഷകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സമഗ്ര ഇന്‍ഷുറന്‍സ് നടപ്പിലാക്കുന്നു. ആരോഗ്യ സുരക്ഷാ പോളിസി, അപകട സുരക്ഷാ പോളിസി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, കറവ മൃഗങ്ങള്‍ക്ക് ഗോസുരക്ഷ പോളിസി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. ക്ഷീര സഹകരണ സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും ആധാര്‍ പകര്‍പ്പും നവംബര്‍ 12 നകം ക്ഷീര സഹകരണ സംഘത്തില്‍ നല്‍കണം. അപേക്ഷയ്ക്കും വിവരങ്ങള്‍ക്കും ക്ഷീര സഹകരണ സംഘത്തിലും ക്ഷീര വികസന ഓഫീസിലും ലഭിക്കും.
Today is Thursday, 23rd July 2026

Leave a Reply