വെള്ളരിവര്‍ഗ വിളകളിലെ ചൂര്‍ണ്ണ പൂപ്പിനെ നിയന്ത്രിക്കാനായി 20ഗ്രാം അല്ലെങ്കില്‍ 5മില്ലി ലിറ്റര്‍ ട്രൈക്കൊഡെര്‍മ ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളുടെ പ്രതലത്തില്‍ വീഴത്തക്ക വിധം തളിക്കുക. രോഗം കൂടിവരുന്ന സാഹചര്യത്തില്‍ ടെബുകൊണാസോള്‍ 1.5 മില്ലി/ലിറ്റര്‍ എന്ന തോതില്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും തളിച്ചുകൊടുക്കുക.
തിരുവല്ല മഞ്ഞാടി ഡക്ക് ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 22, 23 (22/06/22,23/06/22 ) തീയതികളില്‍ രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ മുട്ടക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ സൗജന്യ ഓണ്‍ലൈന്‍ പരിശീലന ക്ലാസ്സ് നടത്തുന്നു. താല്‍പര്യമുള്ളവര്‍ 0469 2965535 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടോ, 9188522711 എന്ന വാട്ട്‌സാപ്പ് …
പത്തനംതിട്ട ജില്ലയിലെ അടൂര്‍ അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ഡയറി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്‌മെന്റ് സെന്ററില്‍ ക്ഷീരകര്‍ഷകര്‍ക്കായി തീറ്റപ്പുല്‍കൃഷി എന്ന വിഷയത്തില്‍ ഈ മാസം 20,21 (ജൂണ്‍ 20,21) തീയതികളില്‍ പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്തിട്ടുളളവര്‍ ആയിരിക്കണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 35 പേര്‍ക്കാണ് പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി …
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 16) രാവിലെ 11 മണിക്ക്
ഏലം കൃഷിയിലെ കീട രോഗ നിയന്ത്രണ മാര്‍ഗങ്ങള്‍ എന്ന വിഷയത്തില്‍ എഫ്.ഐ.ബി കേരളയുടെ ഫേയ്‌സ്ബുക്ക് പേജിലൂടെ തത്സമയപരിശീലനം നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383470289 എന്ന നമ്പരില്‍ ബന്ധപ്പെടുക.
കുടപ്പനക്കുന്ന് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും ഒരു ദിവസം പ്രായമുളള ഗ്രാമശ്രീ പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ ഒരെണ്ണത്തിന് 10 രൂപ നിരക്കില്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2730804 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
2021-22 വര്‍ഷത്തില്‍ മൃഗസംരക്ഷണ മേഖലയിലെ ഏറ്റവും മികച്ച കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ജില്ലാതലത്തില്‍ മികച്ച ക്ഷീര കര്‍ഷകനും മികച്ച സമ്മിശ്ര കര്‍ഷകനുമാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷാഫോം ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഈ മാസം 18-ന് (ജൂണ്‍ 18) മുമ്പായി അതാത് മൃഗാശുപത്രികളില്‍ കര്‍ഷകര്‍ എത്തിക്കേണ്ടതാണെന്ന് …