നെല്‍കൃഷിയില്‍ ഗ്രൂപ്പ് ഫാമിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും ഉത്പാദന ചിലവ് കുറച്ച് വിളവ് വര്‍ദ്ധിപ്പിക്കുന്നതിനും കൃഷിവകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സുസ്ഥിര നെല്‍കൃഷി വികസനം. ഗുണമേന്മയുള്ള വിത്ത്, ജൈവകൃഷിയുപാധികള്‍, ജൈവനിയന്ത്രണകാരികള്‍ എന്നിവ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് ഹെക്ടറിന് 550 രൂപ നിരക്കില്‍ സഹായം ലഭിക്കും. പ്രധാന സീസണുകളില്‍ അറ്റകുറ്റപ്പണി, മീറ്റിംഗ് നടത്തിപ്പ്, പാടശേഖരങ്ങളില്‍ അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കല്‍ തുടങ്ങിയവയ്ക്ക് പാടശേഖര …

