തുടര്‍ച്ചയായി ലഭിച്ച കനത്ത മഴയില്‍ കാപ്പിത്തോട്ടങ്ങളില്‍ രോഗബാധ ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് കോഫി ബോര്‍ഡ് വിജ്ഞാനവ്യാപന വിഭാഗം അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിലെ കാപ്പിത്തോട്ടങ്ങളെ പൂര്‍ണമായോ , ഭാഗികമായോ അതിതീവ്രമഴ ദോഷകരമായി ബാധിച്ചിട്ടുണ്ടാകും. ഇത് ശ്രദ്ധിക്കാതിരുന്നാല്‍ ചെടികളിലെ സ്ട്രെസ്സ് ഹോര്‍മോണ്‍ കൂടുന്നതിനും അതുവഴി അസാധാരണമായ ഇലകൊഴിച്ചില്‍, കായ് പൊഴിച്ചില്‍, വേരുചീയല്‍ എന്നിവയ്ക്കും ചെടിയുടെ നാശത്തിലേക്കും വഴിതെളിക്കും. കാപ്പികര്‍ഷകര്‍ …