പനമരം ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സഞ്ചരിക്കുന്ന മൃഗാശുപത്രി പ്രോജക്ടിലേക്ക് വെറ്ററിനറി ഡോക്ടര്‍, അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. കൂടിക്കാഴ്ച്ച ഈ മാസം 21-ന് (ഒക്ടോബര്‍ 21) ഉച്ചതിരിഞ്ഞു 03 മണിക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തുന്നതായിരിക്കും. വെറ്ററിനറി ഡോക്ടര്‍ക്ക് മൃഗചികിത്സാ രംഗത്ത് ചുരുങ്ങിയത് 10 വര്‍ഷത്തെ പ്രവൃത്തി പരിചയവും, കൃത്രിമ ബീജസങ്കലന സാമഗ്രികള്‍, ലബോറട്ടറി പരിശോധന സാമഗ്രികള്‍ എന്നിവ കൈവശവും ഉണ്ടായിരിക്കണം. അറ്റന്‍ഡര്‍ കം ഡ്രൈവര്‍ തസ്തികയ്ക്ക് മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായോ 04935-222020 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടുക.
Today is Friday, 24th July 2026

Leave a Reply