
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കേന്ദ്ര സുഗന്ധ വിള ഗവേക്ഷണ കേന്ദ്രവുമായി സഹകരിച്ച് തൊണ്ടർനാട്, തവിഞ്ഞാൽ ഗ്രാമ പഞ്ചയത്തുകളിലെ അഞ്ച് വനിതാ സ്വാശ്രയ സംഘങ്ങളിലെ 46 വനിതകൾക്കു സൗജന്യമായി മഞ്ഞൾ വിത്ത് വിതരണം നടത്തി. കേന്ദ്ര സുഗന്ധ വിള ഗവേക്ഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുല്പ്പാദന ശേഷിയുള്ള പ്രഗതി ഇനം മഞ്ഞൾ വിത്താണ് വിതരണം ചെയ്തത്. പരിപാടി വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ .ഫാ. പോൾ കൂട്ടാല ഉൽഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർ ജോസ്.പി.എ. സംസാരിച്ചു. പരിപാടിക്ക് ഫീൽഡ് കോർഡിനേറ്റർമാരായ ആയ ഷൈനി ദേവസ്യ, ബിൻസി, ലിസി എന്നിവർ നേതൃത്വം നൽകി.


Leave a Reply