Today is Saturday, 25th July 2026

അമല്‍ ജോര്‍ജ് ക്രിസ്റ്റിയുടെ പിറന്നാളിന് മാതളപ്പഴത്തിന്റെ മധുരം.

Published on :
സുല്‍ത്താന്‍ ബത്തേരി: അമല്‍ ജോര്‍ജ് ക്രിസ്റ്റിയുടെ പതിനൊന്നാം പിറന്നാളിന് മാതളപ്പഴത്തിന്റെ രുചിയാണ്. ബ്ലാക്്ഫോറസ്റ്റിന്റെ മധുരമോ വര്‍ണ്ണക്കടലാസുകളില്‍ പൊതിഞ്ഞ മിഠായികളോ അല്ല അമലിന്റെ പിറന്നാളിന് മധുരം പകര്‍ന്നത്. മറിച്ച് നൂറോളം മാതളപ്പഴത്തിന്റെ തൈകളാണ്. ബത്തേരി അമ്മായിപ്പാലം ചെറുതോട്ടില്‍ റ്റിജിയുടേയും ഷീനയുടേയും മകനായ അമല്‍ ബത്തേരി അസംപ്ഷന്‍ എ.യു.പി സ്‌കൂളിലെ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് .സൗഹൃദത്തിന്റെ ചില്ലകള്‍ വളരുന്നതിനൊപ്പം

പാഠം ഒന്ന് പാടത്തേക്ക് :കന്നി മാസത്തിലെ മകം നാളില്‍ തുടങ്ങും

Published on :
കുഞ്ഞു മനസ്സുകളില്‍ കാര്‍ഷിക സംസ്കാരത്തിന്‍റെ വിത്തുകള്‍ പാകാന്‍ സംസ്ഥാന കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് പാഠം ഒന്ന് പാടത്തേക്ക് പദ്ധതി ഈ വര്‍ഷം മുതല്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി വി.എസ്.
സുനില്‍കുമാര്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവര്‍ അറിയിച്ചു.  നെല്ലിന്‍റെ ജന്മദിനമായി ആചരിക്കുന്ന കന്നിമാസത്തിലെ മകം നാളില്‍ (സെപ്തംബര്‍ 26) സംസ്ഥാനത്തെ എല്ലാ

പോരൂർ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ കൃഷിപാഠവും പഴവർഗ്ഗ തോട്ടവും

Published on :
കൃഷിപാഠം പദ്ധതിയുടെ ഭാഗമായി പഴവർഗ്ഗച്ചെടികൾ പി.ടി എ പ്രസിഡന്റ് സ്കൂൾ അങ്കണത്തിൽ നട്ട് ഉദ്ഘാടനം ചെയ്തു.വിഷ രഹിത പഴങ്ങൾ ലഭിക്കണമെങ്കിൽ നാം നട്ടുവളർത്തി പരിപാലിച്ച് ഫലം നേടണമെന്ന സന്ദേശം കുട്ടികളിൽ വളർത്തിയെടുക്കുന്നതിനായി "ഒരു കുട്ടിക്കൊരു പഴവൃക്ഷം'' എന്ന പദ്ധതിക്ക് രൂപം നൽകി. ഓരോ വിദ്യാർത്ഥിക്കും വേണ്ടി ഒരു പഴവൃക്ഷത്തൈ നട്ട് കുട്ടിയും അമ്മയും കൂടി പരിപാലിക്കുന്ന

ട്രോളിങ് നിരോധനം; സ്പെഷ്യല്‍ മത്സ്യ വിളവെടുപ്പ് തുടങ്ങി

Published on :
.
കൽപ്പറ്റ:
 ട്രോളിങ് നിരോധന കാലത്ത് ജനങ്ങള്‍ക്ക് ശുദ്ധമായ മത്സ്യം എത്തിക്കുന്നതിന് വേണ്ടി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ട്രോളിങ് നിരോധന സ്പെഷ്യല്‍ മത്സ്യ വിളവെടുപ്പിന് തുടക്കമായി. വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ട്രോൾ ബാൻ സ്പെഷ്യൽ മത്സ്യ വിളവെടുപ്പ് അഡ്വ. സുധാകരൻ തോരക്കാടിന്റെ കുളത്തിൽ വെച്ച്, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പി എം നാസർ ഉദ് ഘാടനം