മക്കാവു തത്തകള്‍
വി.എം. രഞ്ജിത്ത് (പെറ്റ് കണ്‍സള്‍ട്ടന്‍റ്)
വര്‍ണഭംഗിയില്‍ ഏറ്റവും മുന്നിലാണ് മക്കാവു തത്തകള്‍. സെന്‍ട്രല്‍ അമേരിക്കയും, സൗ ത്ത് അമേരിക്കയും ആണ് ഇവ യുടെ ഒറിജിന്‍. ഏകദേശം 50-55 വര്‍ഷത്തോളം ആയുസ്സുള്ള ഇവര്‍ വളരെ ബുദ്ധിശാലികളും വളരെയെളുപ്പത്തില്‍ മനുഷ്യ രോട് ഇണങ്ങുന്നവരുമാണ്. പ്രധാനമായും 18 ഇനങ്ങള്‍ ആണുള്ളത്. അവയില്‍ ഏറ്റവും വലുതാണ് ഹയാസിന്ത് മക്കാവ്. …
പച്ചക്കറി വിളകളിലെ വെള്ളീച്ചകളെ നിയന്ത്രിക്കാം
രവീന്ദ്രന്‍ തൊടീക്കളം
ഫോണ്‍: 9447954951
കാലാവസ്ഥ വ്യതിയാനമാണെന്ന് പറയാം, മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പച്ചക്കറി വിളകളില്‍ പ്രത്യേകിച്ച് വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയില്‍ വെള്ളീച്ചയുടെ ആക്രമണം രൂക്ഷമാണ്. നഴ്സറിയില്‍ തുടങ്ങി വിളയുടെ വിവിധ ഘട്ടങ്ങളില്‍ ഇത് ചെടിയെ ആക്രമിക്കുന്നു. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും, ഈച്ചയും അടിവശത്തിരുന്ന് നീര് …
കുരുമുളക് വിളയിപ്പിക്കുവാന്‍ നൂതന സംവിധാനം
അഡ്വ . ജോബി സെബാസ്റ്റ്യന്‍
കുരുമുളക്കൊടി കയറ്റി വിട്ട് സമൃദ്ധമായി വിളവെടുക്കുവാന്‍ പെര്‍ക്കൊലേറ്റര്‍ ഫെര്‍ട്ടിഗേഷന്‍ പോസ്റ്റ് (ജ.എ.ജ). കോതമംഗലത്തിനടുത്ത് വെളിയേല്‍ച്ചാലില്‍ ജൈവകര്‍ഷകനായ അഡ്വ.ജോബി കുരിശുംമൂട്ടില്‍ തന്‍റെ സ്വന്തം സ്ഥാപനമായ വിര്‍ഗോ ഇന്‍ഡസ്ട്രീസില്‍ രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ജഎജ പോസ്റ്റുകള്‍.
കുരുമുളക് ചെടി ഒരു വര്‍ഷത്തിനുള്ളില്‍ കായിച്ചു തുടങ്ങും എതാണ് ഇതിന്‍റെ …
മലയാളിയാണ്, മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ അപേക്ഷിച്ച് വിദ്യാസമ്പന്നര്‍. എന്നാല്‍ നാം മലയാളികള്‍ അയല്‍ സംസ്ഥാനങ്ങളുടെ വിഷം മുഴുവന്‍ തിന്നുതീര്‍ക്കുന്നവരാണ്. എന്നുവെച്ചാല്‍ അയല്‍ സംസ്ഥാനങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന വിഷംതളിച്ച പച്ചക്കറികളും മറ്റും അന്യായ വിലയ്ക്ക് വാങ്ങി നാം ആര്‍ത്തിയോടെ തിന്നുന്നു. ഒരു ലജ്ജയുമില്ലാതെ. ഇതിനൊക്കെ നാം നമ്മുടെ ജീവന്‍ തന്നെയാണ് വിലയായി നല്‍കേണ്ടത് …
കേരളം പഴങ്ങളുടെ നാട്
ഡോ. സണ്ണി ജോര്‍ജ്
ഡയറക്ടര്‍, റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്‍റ്
ഹോംഗ്രോണ്‍ ബയോടെക്, കാഞ്ഞിരപ്പള്ളി
കേരളം പഴമയിലേക്ക് തിരിച്ചുവരികയാണ്. മധുരമൂറുന്ന നാടന്‍പഴങ്ങളുടെ പേരില്‍ കേരളം പണ്ടേ പ്രശസ്തമാണ്. എണ്ണിയാല്‍ തീരാത്ത വിധം പഴങ്ങളാണ് കേരള മണ്ണിന് ചാരുത പകരുന്നത്. മാമ്പഴവും ചക്കപ്പഴവും, വാഴപ്പഴവും വീട്ടുവളപ്പില്‍ എന്നും സുലഭമാണ്. ആര്‍ക്കും എപ്പോഴും കിട്ടുന്നതാണ് ഈ …
ലോകത്തില്‍ കാണപ്പെടുന്ന ഏതാണ്ട് ആയിരത്തോളം ഇനം ചെടികളുടെ ഇല ഭക്ഷ്യയോഗ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ചില സസ്യങ്ങളുടെ ഇലകള്‍ മാത്രവും ചിലതിന്‍റെ ഇലയും തളിര്‍ഭാഗങ്ങളും ചിലപ്പോള്‍ പൂക്കളും ഭക്ഷ്യയോഗ്യമാണ്. ഏറ്റവും പോഷകഗുണമുള്ള പ്രോട്ടീനുകള്‍ ഏറ്റവും ചിലവുകുറഞ് രീതിയില്‍ ലഭിക്കാനുള്ള എളുപ്പമാര്‍ഗ്ഗമാണ് ഇലക്കറികളുടെ ഉപയോഗം. എല്‍.പി.സി. എന്നറിയപ്പെടുന്ന ഘലമള ജൃീലേശി ഇലിരലിൃമേശേീി …
ജൈവകൃഷിയിലേക്ക് മുന്നേറാം ജീവിതം തിരിച്ചുപിടിക്കാം
സുനില്‍ കെ.എം.
കൃഷി അസിസ്റ്റന്‍റ്,
കൃഷിഭവന്‍ മുളവുകാട്
പണ്ട് കേരള ഗ്രാമീണ മേഖലയില്‍ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നതിന്‍റെ നേര്‍ക്കാഴ്ചയാണിത്. അരിയും മറ്റു ധാന്യങ്ങളും ലഭ്യമല്ലാതിരുന്ന ഒരുകാലത്ത് ജനോസംഖ്യയില്‍ വലിയൊരു വിഭാഗമിങ്ങനെ തൊടിയിലെ ചെടികളെ ആശ്രയിച്ചുമാത്രം ജീവിച്ചിരുന്നു എന്നത് ഇന്നത്തെ തലമുറയ്ക്ക് അത്ഭുതകരമാകാം. ഈ ദാരിദ്ര്യ ദുഃഖങ്ങളില്‍ നിന്നും 1960കളിലെ ഹരിത-ധവള …
കേരളത്തിന്‍റെ വയലുകളില്‍ നെല്‍കൃഷി ഇല്ലാതാകുന്നത് വളരെ ലാഘവത്തോടെയാണ് മലയാളി കാണുന്നത്. അതിന്‍റെ പിന്നിലെ ഗുരുതരമായ ഭവിഷ്യത്തുകള്‍ ആര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. നെല്‍കൃഷി ഇല്ലെങ്കിലെന്താ നമുക്ക് അരി അന്യസംസ്ഥാനങ്ങളില്‍ നിന്ന് കിട്ടുമല്ലോ എന്നാണ് ചിന്ത.
മലയാളിക്ക് ഒരുദിവസം ശരാശരി 7500 ടണ്‍ അരി വേണമെന്നാണ് കണക്ക്. ഇതിനായി മൂന്നുലക്ഷത്തോളം …