ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2025 ജനുവരി മാസം 6,7 തീയതികളിലായി ‘സുരക്ഷിതമായ പാല്‍ ഉല്പാദനം’ എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ മുഖാന്തിരമോ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരമോ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കഴിഞ്ഞ 3 വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തിട്ടുള്ളവര്‍ക്ക് ഈ പരീശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. പരിശീലനാര്‍ത്ഥികള്‍ 04.01.2025ന് വൈകുന്നരം 5 മണിക്ക് മുമ്പായി 8089391209, 0476 2698550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണ്ടതാണ്. പരിശീലനത്തില്‍ പങ്കടുക്കുന്നവര്‍ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കേണ്ടതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.
Today is Saturday, 25th July 2026

Leave a Reply